പോത്തൻകോട്: ഇനി ഞാൻ ഒഴുകട്ടെ നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ്, പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ കല്ലുവെട്ടി വാർഡിൽ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീനാ മധു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അസിസ്റ്റൻറ് സെക്രട്ടറി സുരേഷ് കുമാർ സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബീന, പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എസ്. വി സജിത്ത്, ബിന്ദു, റിയാസ്, രാജീവ്, രാജേന്ദ്രൻ, ഗിരിജ, ആശ തുടങ്ങിയ ജനപ്രതിനിധികളും ഇറിഗേഷൻ എ.ഇ അസി. ഷിബു, എൻ.ആർ.ഇ.ജി എ.ഇ മുഹമ്മദ് അഖിൽ, ഓവസിയർമാരായ സുമേഷ്, നാദിർഷ, വാർഡിലെ സാരംഗി റസിഡൻസ് അസോസിയേഷൻ ഭാരവാഹി മണിയൻപിള്ള, സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികൾ, തൊഴിലുറപ്പ് പ്രവർത്തകരും, നാട്ടുകാരും യോഗത്തിൽ പങ്കെടുത്തു. തുടർന്ന് വലിയ കുളത്തിന്റെയും അനുബന്ധ നീർച്ചാലുകളുടെയും ശുചീകണ പ്രവർത്തനം ആരംഭിച്ചു. തുടർന്നുള്ള ഒരാഴ്ച്ചക്കാലം പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തികൾ നടക്കും.
"ഇനി ഞാൻ ഒഴുകട്ടെ" നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ്,





0 Comments